HomeKeralaഐസിടി അക്കാദമി ഓഫ് കേരള പത്താം വാർഷികം

ഐസിടി അക്കാദമി ഓഫ് കേരള പത്താം വാർഷികം

കേരള സര്‍ക്കാരിന്‍റെ സഹകരണത്തോടെ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐസിടി അക്കാദമി ഓഫ് കേരളയുടെ [ ICT Academy of Kerala] പത്താം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം  ടെക്നോപാര്‍ക്കിലെ സി-ഡാക് ആംഫി തിയേറ്ററിൽ നടന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയര്‍മാന്‍ ഡോ. ടോണി തോമസ്‌ അധ്യക്ഷനായി.

ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി എന്നിവരുമായി നൈപുണ്യ പരിശീലനത്തിനും അൺസ്റ്റോപ്പ്, നാസ്‌കോം, സി.ഐ.ഓ. അസോസിയേഷൻ എന്നിവയ്‌ക്കൊപ്പം കേരളത്തിലെ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട് അക്കാദമി. പ്രത്യേക ധാരണാപത്രങ്ങൾ ചടങ്ങിൽ കൈമാറി. ഐസിടി അക്കാദമിയുടെ തുടക്കം മുതൽ ഇതുവരെ കമ്പനിയുടെ വളർച്ചയ്ക്കായി സംഭാവന നൽകിയ അംഗങ്ങളെ ആദരിച്ചു.

Most Popular

Recent Comments