HomeKeralaകറവപശുക്കൾക്ക് സബ്സിഡി നിരക്കിൽ കാലിത്തീറ്റ വിതരണം

കറവപശുക്കൾക്ക് സബ്സിഡി നിരക്കിൽ കാലിത്തീറ്റ വിതരണം

കുന്നംകുളം നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കറവപശുക്കൾക്ക് സബ്സിഡി നിരക്കിൽ കാലിത്തീറ്റ വിതരണ പദ്ധതിക്ക് തുടക്കമായി. 5 ലക്ഷം രൂപയാണ് നഗരസഭ ഈ പദ്ധതിയ്ക്കായി മാറ്റിവെച്ചിട്ടുള്ളത്.

ക്ഷീരകർഷകർക്ക് കൈത്താങ്ങാകുക എന്നു ലക്ഷ്യമിട്ടു കൊണ്ടാണ് നഗരസഭ പദ്ധതി നടപ്പാക്കുന്നത്. പ്രദേശത്തെ തിരഞ്ഞെടുത്ത 101 ക്ഷീര കർഷകർക്ക് മാസം തോറും പകുതി നിരക്കിൽ കാലിത്തീറ്റകൾ ക്ഷീരസംഘം വഴിയാണ് വിതരണം ചെയ്യുന്നത്.

കാണിപ്പയ്യൂർ ക്ഷീരോൽപാദക സഹകണ സംഘത്തിൽ നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം സുരേഷ് അധ്യക്ഷനായി.

Most Popular

Recent Comments