HomeScrollതൃശ്ശൂർ റവന്യൂ ജില്ലാ കായികമേളയ്ക്ക് കുന്നംകുളത്ത് തുടക്കമായി

തൃശ്ശൂർ റവന്യൂ ജില്ലാ കായികമേളയ്ക്ക് കുന്നംകുളത്ത് തുടക്കമായി

കുന്നംകുളം സിന്തറ്റിക് ട്രാക്കിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന 65-ാമത് സ്കൂൾ ജില്ലാ കായിക മേളയുടെ ഔദ്യോഗിക ഉദ്ഘാടനവും മാർച്ച് ഫാസ്റ്റും നടന്നു. സിന്തറ്റിക്ക് ഗ്രൗണ്ടിൽ കായിക താരങ്ങൾ ദീപശിഖ പ്രയാണം നടത്തി. തുടർന്ന് നഗരസഭ വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ ദീപശിഖ തെളിയിച്ചു.

കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻ്ററി സ്ക്കൂൾ പ്രിൻസിപ്പാൾ പി ഐ റസിയ മേളയുടെ പതാക ഉയർത്തി. തുടർന്ന് നടന്ന ഉദ്ഘാടന പൊതുസമ്മേളനം കുന്നംകുളം നഗരസഭ വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ ഉദ്ഘാടനം ചെയ്തു.

റവന്യൂ ജില്ലാ സ്കൂൾ കായിക മേളയുടെ സമാപന സമ്മേളനം  6 ന് വൈകീട്ട് അഞ്ചിന് പട്ടികജാതി- പട്ടികവർഗ്ഗ, ദേവസ്വം, പാർലമെൻ്ററി  മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കും.

Most Popular

Recent Comments