HomeKeralaഓണ നിലാവിൽ കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത്

ഓണ നിലാവിൽ കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത്

കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ ആരോഗ്യപ്രവർത്തകർ, അങ്കണവാടികൾ, കൃഷിവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥർ, ഭരണസമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ഓണ നിലാവ് 2023 പരിപാടി സംഘടിപ്പിച്ചത്.

കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ എം ലെനിൻ അധ്യക്ഷനായി. ഓണാഘോഷ പരിപാടിയുടെ ഭാഗമായി കുടുംബശ്രീ സിഡിഎസ് എ ഡി എസ് അംഗങ്ങളുടെ പൂക്കള മത്സരം, ഹരിത കർമ്മ സേന അംഗങ്ങളെ ആദരിക്കൽ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 100 ദിവസം പൂർത്തീകരിച്ചവർക്ക് ഉപഹാരം നൽകൽ, ഓണസദ്യ എന്നിവയും നടന്നു.

കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ ബി അനുപമ, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്   സി എ സന്തോഷ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ലിൻ്റി ഷിജു, കെ ബി ദീപക്, അജിത ഉമേഷ് തുടങ്ങിയവർ പങ്കെടുത്തു.

Most Popular

Recent Comments