HomeKeralaഎസ്ഡിപിഐ ക്രിമിനലുകളെ സർക്കാർ സംരക്ഷിക്കുന്നു: കെ സുരേന്ദ്രൻ

എസ്ഡിപിഐ ക്രിമിനലുകളെ സർക്കാർ സംരക്ഷിക്കുന്നു: കെ സുരേന്ദ്രൻ

എസ്ഡിപിഐ ക്രിമിനൽ സംഘങ്ങളെ സർക്കാരും സിപിഎമ്മും പോലീസും ചേർന്ന് സംരക്ഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് മലമ്പുഴയിൽ ആർഎസ്എസ് പ്രവർത്തകനായ സഞ്ജിത്തിൻ്റെ കൊലപാതകം ഇതാണ് തെളിയിക്കുന്നത്. കേരളത്തിൽ I0 ദിവസത്തിനുള്ളിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരെയാണ് എസ്ഡിപിഐക്കാർ കൊല ചെയ്തത്.

പൊലീസിൻ്റെയും സർക്കാരിൻ്റെയും വീഴ്ചയാണ് കൊലപാതകങ്ങൾ ആവർത്തിക്കാൻ കാരണം. അങ്ങേയറ്റം അപകടകരമായ സാഹചര്യത്തിലേക്കാണ് സംസ്ഥാനത്തെ ക്രമസമാധാനനില പോകുന്നത്. ഒരു പ്രകോപനവുമില്ലാത്ത സ്ഥലങ്ങളിൽ പോലും വളരെ ആസൂത്രിതമായാണ് കൊലപാതകങ്ങൾ നടക്കുന്നത്. എസ്ഡിപിഐക്കാരെ നിയന്ത്രിക്കാൻ സർക്കാരിന് സാധിച്ചില്ലെങ്കിൽ ജനങ്ങൾ അവരെ നേരിടുക തന്നെ ചെയ്യും.

എസ്ഡിപിഐക്ക് അതേ നാണയത്തിൽ മറുപടി നൽകാൻ ജനങ്ങളെ ബിജെപി അണിനിരത്തും. കൊലപാതകങ്ങളിൽ എസ്ഡിപിഐയുടെ പേരു പറയാൻ പോലും പൊലീസ് മടിയ്ക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണം പങ്കിടുന്നവരാണ് സിപിഎമ്മും എസ്ഡിപിഐയുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Most Popular

Recent Comments