HomeKeralaകോവിഡ് 19 മരണം: സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ നാളെ മുതൽ

കോവിഡ് 19 മരണം: സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ നാളെ മുതൽ

സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീലിനും സര്ട്ടിഫിക്കറ്റിനുമായുള്ള അപേക്ഷ ഒക്‌ടോബര് 10 മുതല് നല്കാനാകും. കേരള സര്ക്കാര് കോവിഡ് മരണ സര്ട്ടിഫിക്കറ്റ് നല്കുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ നിര്ദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐ.സി.എം.ആറിന്റേയും പുതുക്കിയ മാര്ഗനിര്ദേശങ്ങളുടെ അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം നിലവില് വരുന്നത്.
ഐ.സി.എം.ആര്. പുറത്തിറക്കിയ പുതുക്കിയ നിര്ദ്ദേശ പ്രകാരം കോവിഡ് മരണമായി പ്രഖ്യാപിക്കാവുന്ന മരണങ്ങളും, കേരള സര്ക്കാര് ഇതുവരെ കോവിഡ് മരണമായി പ്രഖ്യാപിച്ചിട്ടുള്ള കോവിഡ് മരണ ലിസ്റ്റില് ഇല്ലാത്തതും, ഏതെങ്കിലും പരാതിയുള്ളവര്ക്കും, പുതിയ സംവിധാനം വഴി സുതാര്യമായ രീതിയില് അപ്പീല് സമര്പ്പിക്കാം.
ബുദ്ധിമുട്ടുകള് ഒഴിവാക്കി താരതമ്യേന എളുപ്പത്തില് കാര്യങ്ങള് ചെയ്യാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഓണ്ലൈനായും നേരിട്ടും അപേക്ഷ നല്കാവുന്നതാണ്. ഓണ്ലൈനായി അപേക്ഷ സമര്പ്പിക്കാന് അറിയാത്തവര്ക്ക് പി.എച്ച്.സി. വഴിയോ അക്ഷയ സെന്റര് വഴിയോ ആവശ്യമായ രേഖകള് നല്കി ഓണ്ലൈനായി അപേക്ഷിക്കാവുന്നതാണ്. ലഭിക്കുന്ന അപേക്ഷകള് വിശദമായ പരിശോധനയ്ക്ക് ശേഷം ഔദ്യോഗിക കോവിഡ് 19 മരണ സര്ട്ടിഫിക്കറ്റ് നല്കുന്നതാണ്. ഓണ്ലൈനിലൂടെ തന്നെയാണ് അപേക്ഷയിന്മേല് തീരുമാനമെടുക്കുന്നതും. ലഭിക്കുന്ന അപേക്ഷകള് 30 ദിവസത്തിനുള്ളില് തീര്പ്പാക്കുന്നതാണ്.
ഇ-ഹെല്ത്ത് കോവിഡ് 19 ഡെത്ത് ഇന്ഫോ പോര്ട്ടല് മുഖേനയാണ് മരണ നിര്ണയത്തിനും സര്ട്ടിഫിക്കറ്റിനുമായി അപേക്ഷിക്കേണ്ടത്. ആദ്യമായി കോവിഡ് 19 ഡെത്ത് ഇന്ഫോ പോര്ട്ടലില് (https://covid19.kerala.gov.in/deathinfo) കയറി കോവിഡ് മൂലം മരിച്ചവരുടെ ലിസ്റ്റില് പേര് ഉണ്ടോയെന്ന് ഉറപ്പ് വരുത്തുക. ഇതില് ഉള്പ്പെടാത്തവര് ഉണ്ടെങ്കില് മാത്രം അപേക്ഷിച്ചാല് മതിയാകും.
തദ്ദേശ സ്ഥാപനത്തില് നിന്നും ലഭിച്ച മരണ സര്ട്ടിഫിക്കറ്റിലെ പേര്, വയസ്, ജെന്ഡര്, പിതാവിന്റേയോ മാതാവിന്റേയോ ഭര്ത്താവിന്റേയോ പേര്, ആശുപത്രി രേഖകളിലെ മൊബൈല് നമ്പര്, തദ്ദേശ സ്ഥാപനത്തിലെ മരണ സര്ട്ടിഫിക്കറ്റിലെ അഡ്രസ്, ജില്ല, തദ്ദേശ സ്ഥാപനത്തിന്റെ പേര്, മരണ ദിവസം, മരണ സ്ഥലം, മരണം റിപ്പോര്ട്ട് ചെയ്ത ജില്ല, മരണ സര്ട്ടിഫിക്കറ്റ് നല്കിയ തദ്ദേശ സ്ഥാപനത്തിന്റെ പേര്, മരണം സ്ഥിരീകരിച്ച ആശുപത്രി എന്നിവ നല്കണം. ഇതോടൊപ്പം ബന്ധപ്പെട്ട ആശുപത്രിയിലെ രേഖകളുടെ കോപ്പിയും അപ് ലോഡ് ചെയ്യണം. അവസാനമായി അപേക്ഷകന്റെ വിവരങ്ങളും നല്കണം.

Most Popular

Recent Comments