HomeIndiaഉത്തരാഖണ്ഡ് പ്രതിപക്ഷ നേതാവ് ഇന്ദിര ഹൃദയേഷ് അന്തരിച്ചു

ഉത്തരാഖണ്ഡ് പ്രതിപക്ഷ നേതാവ് ഇന്ദിര ഹൃദയേഷ് അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് പ്രതിപക്ഷ നേതാവുമായ ഇന്ദിര  ഹൃദയേഷ് (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ഡല്‍ഹിയിലെ ഉത്തരാഖണ്ഡ് സദനില്‍വെച്ചായിരുന്നു അന്ത്യം. പാര്‍ട്ടി ചുമതലയുള്ള ദേവേന്ദര്‍ യാദവാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.

ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശക്തയായ പോരാളിയായിരുന്നു ഡോ ഇന്ദിര ഹൃദയേഷ് എന്ന് രാഹുല്‍ ഗാന്ധി എംപി അനുശോചിച്ചു. പൊതുസേവനത്തിനും കോണ്‍ഗ്രസ് കുടുംബത്തിനും വേണ്ടി അവര്‍ അവസാനം വരെ പ്രവര്‍ത്തിച്ചു. ഇന്ദിരയുടെ സാമൂഹികവും രാഷ്ട്രീയവുമായ സംഭാവനകള്‍ ഒരു പ്രചോദനമാണ്. അവരുടെ പ്രിയപ്പെട്ടവരെ അനുശോചനം അറിയിക്കുന്നുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

1941 ഏപ്രില്‍ 7ന് ജനിച്ച ഇന്ദിര ഹൃദയേഷ്, 2012 നിയമസഭ തെരഞ്ഞെടുപ്പില്‍ ഹല്‍ദ് വാനി മണ്ഡലത്തില്‍ നിന്നാണ് എംഎല്‍യായി വിജയിച്ചത്. വിജയ് ബഹുഗുണ, ഹരീഷ് റാവത്ത് സര്‍ക്കാരില്‍ മന്തിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. റാവത്ത് സര്‍ക്കാരില്‍ ധനകാര്യ മന്ത്രിയായിരുന്നു. ഇത് കൂടാതെ പാര്‍ലമെന്ററി കാര്യം, ഉന്നത വിദ്യാഭ്യാസം, പ്ലാനിങ് എന്നീ വകുപ്പുകളുടെ ചുമതലയും വഹിച്ചിട്ടുണ്ട്.

Most Popular

Recent Comments