HomeIndiaഉപരാഷ്ട്രപതിയുടെ ബ്ലൂടിക് വേരിഫിക്കേഷന്‍ നീക്കം ചെയ്ത് ട്വിറ്റര്‍

ഉപരാഷ്ട്രപതിയുടെ ബ്ലൂടിക് വേരിഫിക്കേഷന്‍ നീക്കം ചെയ്ത് ട്വിറ്റര്‍

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പേഴ്‌സണല്‍ ട്വിറ്റര്‍ ഹാന്‍ഡലില്‍ നിന്ന് ബ്ലൂടിക് വെരിഫിക്കേഷന്‍ നീക്കം ചെയ്ത് ട്വിറ്റര്‍. എം വെങ്കയ്യ നായിഡുവെന്ന പേരിലുള്ള അക്കൗൗണ്ടിലെ ബ്ലൂ ടിക്കാണ് ഒഴിവാക്കിയത്. ഇന്നാണ് അദ്ദേഹത്തിന്റെ ബ്ലൂ ടിക് അപ്രത്യക്ഷമായത്. ഏതാണ്ട് 13 ലക്ഷത്തോളം ഫോളോവേഴ്‌സുള്ള അക്കൗണ്ടാണിത്.

എന്നാല്‍ ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലെ ബ്ലൂ ടിക് നഷ്ടമായിട്ടില്ല. 9.3 ലക്ഷം ഫോളോവേഴ്‌സാണ് ഈ അക്കൗണ്ടിലുള്ളത്.

സെലിബ്രിറ്റികള്‍, കമ്പനികള്‍, എന്‍ജിഒകള്‍, മാധ്യമങ്ങളെല്ലാവര്‍ക്കും ട്വിറ്റര്‍ ബ്ലൂ ടിക്ക് നല്‍കാറുണ്ട്. അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പിക്കാനായാണ് സാധാരണ ഘതിയില്‍ ബ്യൂ ടിക് നല്‍കി വരുന്നത്. അക്കൗണ്ടിലുള്ള പേരില്‍ മാറ്റം വരുത്തിയാലോ കുറേ ദിവസത്തേക്ക് അക്കൗണ്ട് ഉപയോഗിക്കാതിരുന്നാലോ അക്കൗണ്ടുകള്‍ പൂര്‍ണമായും ഇതുപോലെ ബ്ലൂ ടിക് വെരിഫിക്കേഷന്‍ നഷ്ടമാകുമെന്നാണ് ട്വിറ്ററിന്റെ പോളിസി.

പേഴ്‌സണല്‍ അക്കൗണ്ടിലെ ബ്ലൂ ടിക് വെരിഫിക്കേഷന്‍ നഷ്ടമായ വിവരം ഉപരാഷ്ട്രപതിയുടെ ഓഫീസും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 6 മാസത്തോളമായി അക്കൗണ്ട് ഉപയോഗിക്കാതിരുന്നത് കൊണ്ടാണ് ബ്ലൂ ബാഡ്ജ് നഷ്ടമായെന്ന വിശദീകരണമാണ് ഉപരാഷ്ട്രപതിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ നല്‍കുന്നത്.

Most Popular

Recent Comments