HomeKeralaപ്ലസ് വണ്‍ പരീക്ഷ സെപ്തംബര്‍ 6 മുതല്‍ 16 വരെ

പ്ലസ് വണ്‍ പരീക്ഷ സെപ്തംബര്‍ 6 മുതല്‍ 16 വരെ

കൊവിഡ് മൂലം അനിശ്ചിതത്വത്തിലായ പ്ലസ് വണ്‍ പരീക്ഷ തിയതികള്‍ പ്രഖ്യാപിച്ചു. സെപ്തംബര്‍ 6 മുതല്‍ 16 വരെയാണ് പരീക്ഷകള്‍ നടത്താന്‍ തീരുമാനമായത്.

രാവിലെ 9.40നാകും പരീക്ഷ ആരംഭിക്കുക. ടൈംടേബിളും പുറത്തുവിട്ടിട്ടുണ്ട്. പരീക്ഷക്കുള്ള ഫോക്കസ് ഏരിയയും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു.

പ്ലസ് വണ്‍ പരീക്ഷ ഓണാവധിക്കടുത്ത് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയത്.

Most Popular

Recent Comments