സൗമ്യ സന്തോഷിൻ്റെ മൃതദേഹം കേരളത്തിൽ എത്തി

0

ഇസ്രായേലിൽ ഹമാസ്  നടത്തിയ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിൻ്റെ മൃതദേഹം കേരളത്തിൽ എത്തി.  നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസും ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി. മൃതദേഹം ഇടുക്കി കീരിത്തോടേക്ക് കൊണ്ടു പോയി. ഇസ്രായേലിനെ അഷ്‌ക്ക ലോണില്‍ കെയര്‍ ഗീവറായി ജോലി നോക്കുകയായിരുന്നു സൗമ്യ.

നേരത്തെ ഡൽഹി വിമാനത്താവളത്തിൽ എത്തിയ മൃതദേഹം കേന്ദ്ര സഹമന്ത്രി  V. മുരളിധരൻ ഏറ്റുവാങ്ങി. ഡൽഹി ഇസ്രായേൽ എംബസിയിലെ ചാർജ് ദ അഫയേഴ്സ് “റാണി യദിദിയ ” അന്ത്യാഞ്ജലിയർപ്പിച്ചു.