HomeKeralaവാക്‌സിന്‍ സൗജന്യമായി നല്‍കണം; പ്രതിപക്ഷനേതാവ് പ്രധാനമന്ത്രിക്ക് കത്ത് നല്‍കി

വാക്‌സിന്‍ സൗജന്യമായി നല്‍കണം; പ്രതിപക്ഷനേതാവ് പ്രധാനമന്ത്രിക്ക് കത്ത് നല്‍കി

കേരളത്തിനു ആവശ്യമായ കോവിഡ് വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കി. കോവിഡ് മഹാമാരിയില്‍ സാമ്പത്തികമായി കേരളത്തിന് ഏറെ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കുക പ്രായോഗികമല്ല. ഈ സാഹചര്യത്തില്‍ കേന്ദ്രവും കേരളവും ഒരു മനസ്സോടുകൂടി പ്രവര്‍ത്തിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

കേരളത്തില്‍ ഇപ്പോള്‍തന്നെ ആദ്യഘട്ടം വാക്‌സിന്‍ എടുത്തവര്‍ക്ക് രണ്ടാം ഘട്ട വാക്‌സിന്‍ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. ഇവരെല്ലാംതന്നെ മുതിര്‍ന്ന പൗരന്മാരാണെന്നത്  സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കോവിഡ് മഹാമാരി കാരണം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സൗജന്യമായി കോവിഡ് വാക്‌സീന്‍ നല്കാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ഭരണഘടനാ പരമായ ഉത്തരവാദിത്തം ഉണ്ടെന്ന കാര്യവും പ്രതിപക്ഷനേതാവ് പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ ഓര്‍മ്മിപ്പിച്ചു

Most Popular

Recent Comments