HomeKeralaതൃശൂര്‍ പൂര വിളംബരം ഇന്ന്

തൃശൂര്‍ പൂര വിളംബരം ഇന്ന്

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം നാളെ. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇത്തവണയും പൂരം ചടങ്ങുകളിലേക്ക് ഒതുങ്ങി. പൂരവിളംബരം അറിയിച്ച് നെയ്തലക്കാവ് ഭഗവതി ഇന്ന് തെക്കേ ഗോപുരനട തള്ളിത്തുറക്കാനെത്തും. നെയ്തലക്കാവ് ഭഗവതി രാവിലെ കുറ്റൂര്‍ ദേശം വിട്ടിറങ്ങും. 11 മണിയോടെ തെക്കേ ഗോപുരം ഇത്തവണ എറണാകുളം ശിവകുമാറാണ് തള്ളിത്തുറക്കാനെത്തുക.

വാദ്യക്കാരും ദേശക്കാരുമടക്കം 50 പേരാണ് ഓരോ ഘടക പൂരങ്ങളെയും അനുഗമിക്കുക. ഒരാനപ്പുറത്താണ് നാളെ പൂരം നടക്കുക. പങ്കെടുക്കുന്നവര്‍ക്ക് കൊവിഡ് ഇല്ല എന്ന് തെളിയിക്കുന്നതിനായുള്ള രേഖ നിര്‍ബന്ധമാണ്. തിരുവമ്പാടി ഒരാനപ്പുറത്ത് മാത്രമായി ചടങ്ങുകള്‍ നടത്തും. മഠത്തിലേക്കുള്ള യാത്രയും മീത്തില്‍ നിന്നുള്ള വരവും പേരിനുമാത്രമായി ചുരുങ്ങും. തെക്കോട്ടിറക്കത്തിനു ശേഷം തിരുവമ്പാടിക്ക് കുടമാറ്റമുണ്ടാകില്ല.

പാറമേക്കാവിന്റെ പൂരത്തില്‍ 15 ആനകളുണ്ടാകും. കിഴക്കേ ഗോപുരം വഴി വടക്കുംനാഥനിലേക്ക്. അവിടെ ഇലഞ്ഞിത്തറ മേളം ഇത്തവണ നടക്കും. പിന്നീട് തെക്കോട്ടിറക്കം. കുടമാറ്റം പ്രദര്‍ശനത്തിലൊതുക്കും. പൂര നാള്‍ രാത്രി ഇരുവിഭാഗവും വെടിക്കെട്ടിന് തിരിതെളിക്കും. പിറ്റേന്നാള്‍ ശ്രീ മൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിയും.

Most Popular

Recent Comments