HomeKeralaതൃശൂര്‍ പൂരത്തിനായുള്ള പ്രവേശന പാസ് തിങ്കളാഴ്ച മുതല്‍ നല്‍കും

തൃശൂര്‍ പൂരത്തിനായുള്ള പ്രവേശന പാസ് തിങ്കളാഴ്ച മുതല്‍ നല്‍കും

തൃശൂര്‍ പൂരത്തിനുള്ള പ്രവേശന പാസ് തിങ്കളാഴ്ച മുതല്‍ നല്‍കി തുടങ്ങും. കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിന്ന് രാവിലെ 10 മണി മുതല്‍ പാസ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

തൃശൂര്‍ ജില്ലയുടെ ഫെസ്റ്റിവല്‍ എന്‍ട്രി രജിസ്‌ട്രേഷന്‍ ലിങ്കില്‍ മൊബൈല്‍ നമ്പര്‍ പേര് എന്നീ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. പിന്നീട് രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറിലേക്ക് ഒടിപി വരും. പാസ് ലഭിക്കുന്നതിന്ന് കൊവിഡ് നിര്‍ണയത്തിനുള്ള ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്‌സിനേഷന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ, ഏതെങ്കിലും ഒന്ന് അപ്ലോഡ് ചെയ്യുക. തുടര്‍ന്ന് മൊബൈലില്‍ ലഭിക്കുന്ന ലിങ്കില്‍ നിന്ന് എന്‍ട്രി പാസ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

Most Popular

Recent Comments