HomeKeralaപ്രതീക്ഷയോടെ ഉദ്യോഗാര്‍ഥികള്‍

പ്രതീക്ഷയോടെ ഉദ്യോഗാര്‍ഥികള്‍

സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് സെക്രട്ടറിയറ്റ് നടയില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ഥികള്‍. തങ്ങളുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും പരിശോധിക്കാമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് തന്നതായി ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ദക്ഷിണ മേഖല ഐജിയും ആഭ്യന്തര സെക്രട്ടറിയുമാണ് സര്‍ക്കാരിന് വേണ്ടി ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച ചെയ്തത്.

ആദ്യമായാണ് സമരക്കാരുമായി സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടത്തുന്നത്. ഉദ്യോഗാര്‍ഥികള്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു. ഹയര്‍ സെക്കന്ററി ഒഎ, നൈറ്റ് വാച്ച്മാന്‍ എന്നി നിയമനത്തിന്റെ കാര്യത്തില്‍ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ അന്വേഷിച്ചു നടപടി സ്വീകരിക്കാം എന്ന ഉറപ്പും ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിച്ചു. ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയില്‍ ഉള്ളവരോടൊപ്പം സിപിഒ റാങ്ക് പട്ടികയില്‍ ഉള്ളവരുമായും ചര്‍ച്ച നടന്നു.

ചര്‍ച്ചകളില്‍ സന്തോഷമുണ്ടെങ്കിലും സമരം തുടരുമെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ ഉത്തരവായി കിട്ടുന്നതു വരെ സമരം തുടരാണ് തീരുമാനം.

Most Popular

Recent Comments