HomeKeralaപിണറായി വിജയൻ എട്ടുകാലി മമ്മൂഞ്ഞ്

പിണറായി വിജയൻ എട്ടുകാലി മമ്മൂഞ്ഞ്

കേന്ദ്രപദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞാണ് പിണറായി വിജയനെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. കോവിഡ് വാക്സിൻ സൗജന്യമായി നൽകുന്നു എന്ന് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ. രാജ്യം മുഴുവൻ വാക്സിൻ സൗജന്യം എന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയതാണ്.

സ്വർണ കടത്ത് കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്തുന്നതിലൂടെ മുഖ്യമന്ത്രി നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഇന്നലെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ കേട്ടത് കുറ്റവാളികളുടെ ദീനരോദനമാണ്. കേസ് അട്ടിമറിക്കാൻ മേയുന്നത് കേരളത്തിലെ ഏജൻസികളാണ്. ആദ്യം കേന്ദ്ര ഏജന്‍സികളെ കത്തയച്ച് വിളിച്ചുവരുത്തിയ മുഖ്യമന്ത്രി കേന്ദ്ര ഏജൻസികളെ തിരിച്ച് വിളിക്കാൻ കത്തയക്കുന്നത് അപഹാസ്യമാണ്. അന്വേഷണ ഏജൻസിയെ പിൻവലിക്കാൻ പിണറായിയുടെ കത്ത് കാത്തിരിക്കുകയല്ല പ്രധാനമന്ത്രിയെന്നും സുരേന്ദ്രൻ പറഞ്ഞു.

Most Popular

Recent Comments