HomeKeralaപരിശോധന നേര്‍പകുതി; ഇന്ന് രോഗികള്‍ 5022

പരിശോധന നേര്‍പകുതി; ഇന്ന് രോഗികള്‍ 5022

സംസ്ഥാനത്ത് ഇന്ന് 5022 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. ഇതില്‍ 4257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടെ അറിയാത്ത 647 കേസുകളുണ്ട്. ഇന്ന് 7469 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് കോവിഡ് പരിശോധന ഇന്ന് തീര്‍ത്തും കുറവായിരുന്നു. 36,599 സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്ന് 21 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചുള്ള മരണം 1182 ആയി.

ഇന്ന് 59 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി രോഗബാധിതരായി

ഇന്നത്തെ രോഗികളില്‍ 59 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്.

നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത് 23809 പേരാണ്.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍- 2395

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം – 516
കൊല്ലം – 378
പത്തനംതിട്ട – 32
ഇടുക്കി – 28
കോട്ടയം – 180

ആലപ്പുഴ – 340
എറണാകുളം – 598
മലപ്പുറം – 910
പാലക്കാട് – 271
തൃശൂര്‍ – 533

കണ്ണൂര്‍- 293
വയനാട് – 51
കോഴിക്കോട് – 772
കാസര്‍കോട് – 120

പുതിയ ഹോട്ട്സ്പോട്ടുകള്‍ – 6
ഒഴിവാക്കിയ ഹോട്ട്സ്പോട്ടുകള്‍ – 7
നിലവില്‍ ആകെ ഹോട്ട് സ്പോട്ടുകള്‍ – 636

 

Most Popular

Recent Comments