ക്രൂരനായ ക്രിമിനല്‍ പശ്ചാത്തലമുള്ള മുഖ്യമന്ത്രിയാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളെന്ന് കപിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഫാസിസ്റ്റ് മനസ്സാണ് പിണറായി വിജയന്. ഏകാധിപതിയാണ്. അതിനാലാണ് റൂള്‍സ് ഓഫ് ബിസിനസില്‍ മാറ്റം വരുത്തുന്നത്. ഇതില്‍ നേരത്തെ തന്നെ മാറ്റം വരുത്തിയിട്ടുണ്ട്. അതിന്റെ തെളിവാണ് ശിവശങ്കര്‍ എടുത്ത തീരുമാനങ്ങള്‍. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയറ്റിന് മുന്നില്‍ യുഡിഎഫ് ആരംഭിച്ച സത്യാഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മുകാരുടെ ചാനല്‍ ബഹിഷ്‌ക്കരണം കള്ളം പറഞ്ഞ് നില്‍ക്കാന്‍ പറ്റാത്തതിനാല്‍
സിപിഎം ചാനല്‍ തൊഴിലാളികളുടെ ചര്‍ച്ച ബഹിഷ്‌ക്കരണം കള്ളം പറഞ്ഞ് ഇനിയും പിടിച്ചു നില്‍ക്കാന്‍ കഴിയാത്തതിനാലാണ്. മുഖ്യമന്ത്രിയായി പിണറായി വിജയന്റെ ഭരണം സംസ്ഥാനത്ത് ദുരിതങ്ങള്‍ മാത്രമാണ് നല്‍കുന്നത്. തുടരെ തുടരെ കള്ളം പറയുന്ന മുഖ്യമന്ത്രിയില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഇല്ലാതായിരിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
 
             
		
