HomeIndiaഗൂഡാലോചനയില്‍ യെച്ചൂരിക്കും പങ്ക്

ഗൂഡാലോചനയില്‍ യെച്ചൂരിക്കും പങ്ക്

ഡല്‍ഹി കലാപത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും പങ്കെന്ന് ഡല്‍ഹി പൊലീസ്. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് യെച്ചൂരിയേയും പ്രതി ചേര്‍ത്തത്. കലാപത്തിന്റെ ഗൂഡാലോചനയിലാണ് യെച്ചൂരിക്ക് പങ്കെന്ന് പൊലീസ് പറയുന്നു.യെച്ചൂരി അടക്കം ഒമ്പതു പേരാണ് ഗൂഡാലോചനയില്‍ പങ്കാളികള്‍.

സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ദ ജയതി ഘോഷ്, ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ അപൂര്‍വാനന്ദ്, രാഹുല്‍റോയ് എന്നിവരും ഗൂഡാലോചനയില്‍ പങ്കാളികളാണ്. പൗരത്വ ഭേദഗതി നിയമെ മുസ്ലീം വിരുദ്ധമാണെന്ന് പ്രചരിപ്പിക്കുകയും സര്‍ക്കാരിന് അവമതിപ്പ് ഉണ്ടാക്കുകയും ചെയ്തുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

Most Popular

Recent Comments