ശ്രീഭദ്ര അയിനിച്ചോട് ജേതാക്കൾ

0

ഔഷധിയും തൃശൂർ പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച വീരനാട്യം( കൈകൊട്ടിക്കളി) മത്സരത്തിൽ എടത്തിരുത്തി ശ്രീഭദ്ര അയിനിച്ചോട് ജേതാക്കളായി. 25000 രൂപയും ട്രോഫിയുമാണ് സമ്മാനം.

രണ്ടാം സ്ഥാനം തൃശിവ കലാവേദി കൊടകര കരസ്ഥമാക്കി. 15000 രൂപയും ട്രോഫിയുമാണ് സമ്മാനം. മൂന്നാം സ്ഥാനം ധ്വനി മച്ചാട് കരസ്ഥമാക്കി. 5000 രൂപയും ട്രോഫിയും.

ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. ഔഷധി ചെയർപേഴ്‌സൺ ശോഭന ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. സിനി ആർട്ടിസ്റ്റ് ശ്രവണ മുഖ്യാതിഥിയായി. കൗൺസിലർ പൂർണിമ സുരേഷ്, ഔഷധി എം.ഡി. ഡോ.ടി.കെ. ഹൃദിക്,പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.ബി.ബാബു , ജി.രാജേഷ്, എം.രവികുമാർ, എന്നിവർ സംസാരിച്ചു.

സമാപന സമ്മേളന ഉദ്ഘാടനവും സമ്മാന വിതരണവും മേയർ എം.കെ.വർഗീസ് സമ്മാന ദാനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് മുഖ്യാതിഥിയായിരുന്നു. കെ.ഗിരീഷ് കുമാർ, രവീന്ദ്രനാഥ്, ബോബി ചെമ്മണൂർ, ഡോ.ജി.രാജേഷ് , കൃഷ്ണകുമാർ ആമലത്ത് എന്നിവർ സംസാരിച്ചു. ഔഷധി ലെയ്‌സൺ ഓഫീസർ ടി.കെ.സുധ,പി.എം.സുധ,ധനേഷ് കൃഷ്ണ, വി.കെ.കൃഷ്ണകുമാരി, ജീമോൻ.കെ.പോൾ, ഒ.കെ.സജിത്ത് എന്നിവർ നേതൃത്വം നൽകി.