HomeKeralaസൈക്കിളിൽ കുന്നംകുളം റോഡ് പരിശോധിച്ച് ജില്ലാ കലക്ടർ 

സൈക്കിളിൽ കുന്നംകുളം റോഡ് പരിശോധിച്ച് ജില്ലാ കലക്ടർ 

40 കിലോമീറ്ററോളം സൈക്കിൾ ചവിട്ടി റോഡ് പരിശോധിച്ച് തൃശൂർ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ. അയ്യന്തോൾ സിവിൽ സ്റ്റേഷൻ മുതൽ ചൂണ്ടൽ വരെയും തിരികെയും സൈക്കിൾ സവാരി നടത്തിയാണ് തൃശൂർ-കുന്നംകുളം റോഡ് പരിശോധിച്ചത്.

പരിസ്ഥിതി സൗഹൃദ വാഹനമെന്ന നിലയിലും ശാരീരിക ക്ഷമത നിലനിർത്തുവാൻ കഴിയുന്ന വാഹനം എന്ന നിലയിലും സൈക്കിളിൻ്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് കൂടിയായിരുന്നു ജില്ലാ കലക്ടറുടെ സൈക്കിൾ യാത്ര. തൃശൂർ സൈക്ക്ളേഴ്‌സ് ക്ലബ് സെക്രട്ടറി ഡാനി വറീത്, ട്രഷറർ സനോജ് പാമ്പുങ്ങൽ എന്നിവരുടെ നേതൃത്വത്തിൽ 20 ഓളം ക്ലബ് അംഗങ്ങൾ, കെഎസ്ടിപി ഉദ്യോഗസ്ഥർ എന്നിവർ സൈക്കിൾ യാത്രയിൽ പങ്കെടുത്തു.

റോഡ് നവീകരണം പൂർത്തിയാകുന്നതുവരെ അറ്റകുറ്റപണി സമയബന്ധിതമായി പൂർത്തിയാക്കി റോഡ് സഞ്ചാരയോഗ്യമാണെന്ന് ഉറപ്പു വരുത്തണമെന്ന് ജില്ലാ കലക്ടർ കെഎസ്ടിപി ഇദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 206.9 കോടി രൂപയുടെ പാറമേക്കാവ് – കല്ലുംപുറം വരെയുള്ള 33.34 കിലോമീറ്റർ റോഡിൻ്റെ നവീകരണത്തിനുള്ള ടെണ്ടർ നടപടികൾ ഒക്ടോ.10 ന് ആരംഭിക്കും. നവംബറോടെ റോഡ് പണി തുടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ആറ് മാസത്തിനകം പൂർത്തീകരിക്കും.

നിലവിൽ കേച്ചേരി മുതൽ മഴുവൻഞ്ചേരി വരെ ഒഴികെയുള്ള മുഴുവൻ റോഡും അറ്റകുറ്റപണി തീർത്ത് സഞ്ചാര യോഗ്യമാക്കിയതായി കെഎസ്‌ടിപി അധികൃതർ അറിയിച്ചു. കെ എസ് ടി പി റോഡ് നിർമ്മാണ ഏകോപനം നീരീക്ഷിക്കുന്നതിന് രൂപീകരിച്ച സമിതി സ്ഥിരമായി റോഡ് പണിയുടെ പുരോഗതി വിലയിരുത്തുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

Most Popular

Recent Comments