HomeKeralaഗുരുദേവ സേവ മിഷൻ ട്രസ്റ്റിൻ്റെ വിവേകാനന്ദ ജയന്തി ആഘോഷം

ഗുരുദേവ സേവ മിഷൻ ട്രസ്റ്റിൻ്റെ വിവേകാനന്ദ ജയന്തി ആഘോഷം

ഗുരുദേവ സേവ മിഷൻ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ പലക്കാട് വിവേകാനന്ദ ജയന്തി ആഘോഷം നടന്നു.  സ്വാമി വിവേകാനന്ദൻ്റെ നൂറ്റി അറുപത്തിയൊന്നാം ജയന്തി ആഘോഷമാണ് നടന്നത്.  സനാതന ധർമ്മ പരിഷദ് സംസ്ഥാന പ്രസിഡൻ്റ് പി ആർ. സോംദേവ് ഉദ്ഘാടനം ചെയ്തു.

ലഷ്യബോധം, നിസ്വാർത്ഥത, ധൈര്യം എന്നീ വിവേകാനന്ദ ആശയങ്ങളെ പുതുതലമുറ ഉൾക്കൊണ്ട് ദേശ വികസനത്തിനുവേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കാൻ തയ്യാറാകണമെന്ന് പി ആർ സോംദേവ് പറഞ്ഞു.

ട്രസ്റ്റ്‌ ചെയർമാൻ പ്രജീഷ് പ്ലാക്കൽ അധ്യക്ഷനായി. പ്രശസ്ത എഴുത്തുകാരനും തത്വചിന്തകനുമായ സിബിൻ ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് തുടർപ്രവർത്തനങ്ങളുടെ ഭാഗമായി പാലക്കാട് ജില്ലയിൽ വിവിധ ഗ്രാമവികസന പരിപാടികൾക്ക് തുടക്കം കുറിക്കുമെന്ന് ട്രസ്റ്റ്‌ ഭാരവാഹികൾ അറിയിച്ചു. ഗുരുദേവ സേവ ട്രസ്റ്റ്‌ സെക്രട്ടറി പി ശുദ്ധോധനൻ സ്വാഗതതവും, ട്രഷറർ ആർ മോഹൻദാസ് നന്ദിയും പറഞ്ഞു.

Most Popular

Recent Comments