HomeFilm'ഷീല'; പുതിയ പോസ്റ്റർ റിലീസ്സായി

‘ഷീല’; പുതിയ പോസ്റ്റർ റിലീസ്സായി

കന്നഡ നടി രാഗിണി ദ്വിവേദിയെ കേന്ദ്ര കഥാപാത്രമാക്കി ബാലു നാരായണൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഷീല’. ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. പ്രിയലക്ഷ്മി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡി.എം പിള്ളയാണ് ചിത്രം നിർമ്മിക്കുന്നത്.

മലയാളം, കന്നട എന്നി ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. കാണ്ഡഹാർ, ഫെയ്സ് ടു ഫെയ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം രാഗിണി മലയാളത്തിൽ അഭിനയിക്കുന്ന സിനിമയാണ് ‘ഷീല’. റിയാസ് ഖാൻ, മഹേഷ്‌, അവിനാഷ് (കന്നഡ ), ശോഭ് രാജ് (കന്നഡ ), സുനിൽ സുഖദ, മുഹമ്മദ്‌ എരവട്ടൂർ, ശ്രീപതി, പ്രദോഷ്‌ മോഹൻ, ചിത്ര ഷേണായ്, ലയ സിംപ്സൺ, സ്നേഹ മാത്യു, ബബിത ബഷീർ, ജാനകി ദേവി എന്നിവരോടൊപ്പം ഏറെ പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ബാംഗ്ലൂരിൽ തനിക്ക് നേരിടേണ്ടി വന്ന ഗുരുതരമായ ഒരു പ്രശ്‌നത്തിന് പരിഹാരം തേടി കേരളത്തിലെത്തുന്ന ഷീല എന്ന യുവതിക്ക്, അവിചാരിതമായി നേരിടേണ്ടി വരുന്ന സംഭവബഹുലമായ മുഹൂർത്തങ്ങൾ ദൃശൃവൽക്കരിക്കുന്ന സർവൈവൽ റിവെഞ്ച് ത്രില്ലറായിട്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അരുൺ കൂത്തടുത്ത് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിങ് കിരൺ ദാസ് നിർവഹിക്കുന്നു. മ്യൂസിക്- അലോഷ്യ പീറ്റർ, എബി ഡേവിഡ്, ബി.ജി.എം- എബി ഡേവിഡ്.

Most Popular

Recent Comments