HomeKeralaകുഴല്‍പ്പണ കേസ്; കെ സുരേന്ദ്രന് നോട്ടീസ്

കുഴല്‍പ്പണ കേസ്; കെ സുരേന്ദ്രന് നോട്ടീസ്

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ചോദ്യം ചെയ്യാനായി ഹാജരാകാന്‍ നോട്ടീസ് നല്‍കി. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശൂര്‍ പൊലീസ് ക്ലബ്ബില്‍ ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കെ സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടില്‍ നേരിട്ടെത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് നല്‍കിയത്. കൊടകര കുഴല്‍പ്പണ കേസില്‍ സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കുമെന്ന സൂചനകള്‍ മുമ്പ് വന്നിരുന്നു.

കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ ഹാജരാകേണ്ടതില്ലെന്നാണ് ബിജെപി നേതൃത്വം എടുത്തിരിക്കുന്ന നിലപാട്. ഈ സാഹചര്യത്തില്‍ സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്ന് വ്യക്തതയില്ല.

നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപിയുടെ മൂന്നരകോടി വരുന്ന പണം നഷ്ടപ്പെട്ടത് സംബന്ധിച്ച കേസിലാണ് കെ സുരേന്ദ്രനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.

Most Popular

Recent Comments