HomeKeralaസിപിഎം വധഭീഷണിക്കെതിരെ ഗവർണർക്ക് പരാതി നൽകി രമ്യ ഹരിദാസ്

സിപിഎം വധഭീഷണിക്കെതിരെ ഗവർണർക്ക് പരാതി നൽകി രമ്യ ഹരിദാസ്

തനിക്കെതിരെ ആലത്തൂരിൽ ഉണ്ടായ സിപിഎം ആക്രമത്തിനെതിരെ ഗവർണർക്ക് പരാതി നൽകി രമ്യ ഹരിദാസ് എംപി. വധഭീഷണിയും തെറി വിളിയും സംബന്ധിച്ച് വിശദമായ പരാതിയാണ് കേരള ഗവർണർ  മുഹമ്മദ് ആരിഫ് ഖാന് നൽകിയതെന്ന് രമ്യ പറഞ്ഞു.
UDF എം.പി മാരോടൊപ്പം രാജ്ഭവനിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്.
കുറ്റക്കാർക്കെതിരെ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ഈ അസഹിഷ്ണുത അംഗീകരിക്കാൻ കഴിയില്ല. നടപടി ഉണ്ടായില്ലെങ്കിൽ  നിയമപോരാട്ടത്തിന് തന്നെയാണ് തീരുമാനം.
ആലത്തൂരിൽ നേരത്തെയും തനിക്കെതിരെ ആക്രമണം ഉണ്ടായിട്ടുണ്ട്. കല്ലേറും ഉണ്ടായി. എന്തു വന്നാലും താൻ തൻ്റെ മണ്ഡലത്തിൽ ഉണ്ടാകും. നടപടിക്കായി ദേശീയ മനുഷ്യാവകാശ കമ്മീഷനും പരാതി നൽകുമെന്നും രമ്യ ഹരിദാസ് എം പി പറഞ്ഞു.

Most Popular

Recent Comments