HomeIndiaകൊവിഡ് മരണനിരക്കിനെ കുറിച്ചുള്ള ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് തള്ളി കേന്ദ്രം

കൊവിഡ് മരണനിരക്കിനെ കുറിച്ചുള്ള ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് തള്ളി കേന്ദ്രം

ഇന്ത്യയിലെ കൊവിഡ് മരണങ്ങളെക്കുറിച്ചുള്ള ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് തള്ളി കേന്ദ്രം. ഔദ്യോഗിക കണക്കിന്റെ ഇരട്ടി പേര്‍ രോഗം ബാധിച്ച് മരിച്ചിട്ടുണ്ടാകാം എന്നാണ് പത്രത്തില്‍ വന്ന വിശദമായ റിപ്പോര്‍ട്ട്. എന്നാല്‍, ഈ റിപ്പോര്‍ട്ട് പൂര്‍ണമായും അടിസ്ഥാനരഹിതവും തെറ്റാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതികരിച്ചു.

ഒരു തെളിവുകളുടേയും പിന്‍ബലമില്ലാതെ വളച്ചൊടിച്ച കണക്കുകളെ ആധാരമാക്കിയുമാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞ് വരികയാണ്. കഴിഞ്ഞ 20 ദിവസമായി രാജ്യത്തെ കൊവിഡ് കേസുകളില്‍ കൃത്യമായ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച മുതല്‍ 24 സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകളില്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് പരിശോധന പലമടങ്ങ് വര്‍ധിപ്പിച്ചിട്ടും കോവിഡ് കേസുകളുടെ എണ്ണം തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്നാണ് മന്ത്രാലയത്തിന്റെ അവകാശവാദം.

പത്ത് ലക്ഷത്തിലധം പേര്‍ക്ക് കോവിഡ് മഹാമാരി മൂലം ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവിധ അന്താരാഷ്ട്ര പഠനങ്ങളെ ആധാരമാക്കിയാണ് പത്രം ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്. പത്തിലേറെ വിദഗ്ധരുമായി ഇതിനെ സംബന്ധിച്ച് ഉപദേശങ്ങള്‍ തേടുകയും ചെയ്തിട്ടുണ്ട്. ഫോബ്‌സ് പോലെയുള്ള വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ വാര്‍ത്തയാക്കിയിരുന്നു.

Most Popular

Recent Comments