HomeKeralaടിപിയുടെ ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്തതില്‍ വിവാദം; മരണം വരെ നെഞ്ചിലേറ്റുമെന്ന് രമ

ടിപിയുടെ ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്തതില്‍ വിവാദം; മരണം വരെ നെഞ്ചിലേറ്റുമെന്ന് രമ

സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ വടകര എംഎല്‍എ കെകെ രമ ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചത് ചട്ടലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് സ്പീക്കര്‍ എംബി രാജേഷ്. പിന്നാലെ നിലപാട് വ്യക്തമാക്കി കെകെ രമ രംഗത്തെത്തി. സ്പീക്കറുടെ കസേര മറിച്ചിട്ട് കാലുകൊണ്ട് ചവിട്ടിത്തെറിപ്പിച്ചവരാണോ സത്യപ്രതിജ്ഞ ലംഘനത്തെക്കുറിച്ച് സംസാരിക്കുന്നതെന്ന് രമ കുറ്റപ്പെടുത്തി.

വസ്ത്രത്തിന്റെ ഭാഗമായാണ് താന്‍ ആ ബാഡ്ജ് ധരിച്ചത്. തൂക്കിക്കൊല്ലാന്‍ വിധിക്കുന്നുവെങ്കില്‍ അത് ചെയ്യട്ടേ എന്നും രമ പറഞ്ഞു. ‘നെഞ്ചിലൂണ്ടാകും മരണം വരെ’ എന്ന അടിക്കുറിപ്പോടെ സത്യപ്രതിജ്ഞ ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താണ് രമ തന്റെ നിലപാട് വ്യക്തമാക്കിയത്.

വടകരയില്‍ നിന്ന് യുഡിഎഫ് പിന്തുണയോട് കൂടി ജയിച്ച കെകെ രമ സിപിഎമ്മിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. സത്യപ്രതിജ്ഞ ദിവസം രമ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാങ്കേതിക പ്രശ്‌നത്തിന്റെ പേരില്‍ കൈരളി ചാനല്‍ സംപ്രേക്ഷണം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ പിആര്‍ഡി നല്‍കിയ ലൈവ് സംപ്രേഷണത്തില്‍ മറ്റ് ചാനലുകള്‍ക്കൊന്നും തന്നെ തടസം നേരിട്ടിരുന്നില്ല.

Most Popular

Recent Comments