HomeKeralaഅസമില്‍ കുടുങ്ങിയ മലയാളി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

അസമില്‍ കുടുങ്ങിയ മലയാളി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

അസം അതിര്‍ത്തിയില്‍ കുടുങ്ങിയ മലയാളി ഡ്രൈവര്‍മാരില്‍ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ സ്വദേശിയായ നബീജ് ആണ് മരിച്ചത്. 48 വയസായിരുന്നു. അസം-പശ്ചിമ ബംഗാള്‍ അതിര്‍ത്തിയായ അലിപൂരില്‍ വെച്ചാണ് മരിച്ചത്.

കഴിഞ്ഞ ദിവസം അസമിലേക്ക് അതിഥി തൊഴിലാളികളേയും കൊണ്ടുപോയ കേരള ബസുകള്‍ ഉടന്‍ സംസ്ഥാനം വിടണമെന്ന് അസം സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഏജന്റുമാര്‍ കബളിപ്പിച്ചതിനാല്‍ 400 ഓളം ബസുകളാണ് കുടുങ്ങിക്കിടക്കുന്നത്. 10 ദിവസം സമയം നല്‍കിയ സര്‍ക്കാര്‍, അത് കഴിഞ്ഞാല്‍ ബസുകള്‍ സറണ്ടര്‍ ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഡീസലടിക്കാനുള്ള പണം പോലും കൈയിലില്ലെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. കണ്ണൂര്‍, കോഴിക്കോട്, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ബസുകളാണ് അധികവും. തങ്ങളുടെ കൈയ്യില്‍ ഭക്ഷണത്തിന് പോലും പണമില്ലെന്നും തൊഴിലാളികള്‍ അറിയിച്ചിരുന്നു. അടിയന്തരമായി സര്‍ക്കാരും ഗതാഗത വകുപ്പും ഇക്കാര്യത്തില്‍ ഇടപെടണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. 20ല്‍ അധികം ദിവസമായി ബസുകളെല്ലാം അസമില്‍ കുടുങ്ങിക്കിടക്കുകയാണ്.

Most Popular

Recent Comments