HomeKeralaഇന്ന് തൃശ്ശൂർ പൂരം

ഇന്ന് തൃശ്ശൂർ പൂരം

പൂരപ്രേമികൾ കാത്തിരുന്ന തൃശ്ശൂർ പൂരം ഇന്ന്. രാവിലെ കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലെത്തിയതോടെ പൂരനഗരി സജീവമായി. വിവിധ ഘടക പൂരങ്ങളുടെ ഉച്ചക്ക് 12നുള്ളിൽ ഒരാനപ്പുറത്ത് എഴുന്നള്ളും. പരമാവധി 50 പേരാണ് ഓരോ പൂരസംഘത്തോടൊപ്പം ഉണ്ടാകുക.

കൊവിഡിന്റെ പശ്ചാത്തലത്തിൽ ആരവമില്ലാതെയാണ് ചടങ്ങുകൾ നടത്തുന്നത്. കൊവിഡിന്റെ പ്രതിരോധിക്കാനായി കർശന നിയന്ത്രണങ്ങളോട് കൂടിയാണ് പൂരം ഇത്തവണ നടത്തുന്നത്. പൊതുജനങ്ങൾക്ക് ഇന്ന് തേക്കിൻകാട് മൈതാനത്തിലേക്ക് പ്രവേശനമില്ല.

തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തിൽ വരവിന് 11.30നുള്ള പഞ്ചവാദ്യത്തോട് കൂടി തുടക്കമാകും. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിൽ 12 മണിക്ക് ചെമ്പട കൊട്ടിത്തുടങ്ങും. പെരുവനം കുട്ടന്മാരാറാണ് മേഘത്തിന്റെ മുഖ്യ പ്രാമാണ്യം വഹിക്കുന്നത്. ഉച്ചക്ക് രണ്ടു മണിയോട് കൂടി വടക്കുംനാഥ ക്ഷേത്ര സന്നിധിയിൽ ഇലഞ്ഞിത്തറ മേളവും ഉണ്ടായിരിക്കും.

Most Popular

Recent Comments