HomeKeralaകണ്ടെയിന്‍മെന്‍റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും : കലക്ടര്‍

കണ്ടെയിന്‍മെന്‍റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും : കലക്ടര്‍

ജില്ലയിലെ കണ്ടെയിന്‍മെന്‍റ് സോണുകളില്‍ നിയന്ത്രങ്ങള്‍ കടുപ്പിക്കുമെന്ന് തൃശൂർ ജില്ലാ കലക്ടര്‍ എസ്. ഷാനവാസ്. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ഗൗരവമായി കണക്കിലെടുക്കണമെന്നും ഒരുമയോടെയുള്ള പ്രവര്‍ത്തനമാണ് ഈ സാഹചര്യത്തില്‍ ആവശ്യമെന്നും ഉദ്യോഗസ്ഥരുമായി ഓണ്‍ലൈനായി നടത്തിയ അവലോകന യോഗത്തില്‍ കലക്ടര്‍ പറഞ്ഞു.

ആവശ്യമില്ലാതെ ആരും പുറത്തിറങ്ങരുതെന്നും യാത്രകള്‍ പരമാവധി ഒഴിവാക്കാനും കലക്ടര്‍ നിര്‍ദ്ദേശിച്ചു. ട്രൈബല്‍ മേഖലകളില്‍ കോവിഡ് പരിശോധനകള്‍ കൂടുതലായി നടത്താനും യോഗം തീരുമാനിച്ചു. ഉദ്യോഗസ്ഥരും വകുപ്പുകളും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണം. കണ്ടെയിന്‍മെന്‍റ് സോണുകളില്‍ ആവശ്യമുള്ള കടകള്‍മാത്രമേ തുറക്കാന്‍ അനുവദിക്കുകയുള്ളു. അതത് പഞ്ചായത്തുകള്‍ കൂടുതല്‍ ജാഗ്രതയോടെ നടപടികള്‍ സ്വീകരിക്കണമെന്നും കലക്ടര്‍ പറഞ്ഞു. വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു

Most Popular

Recent Comments