HomeIndiaരാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്യങ്ങള്‍ക്കായി ചെലവിട്ടത് കോടികള്‍

രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്യങ്ങള്‍ക്കായി ചെലവിട്ടത് കോടികള്‍

പരസ്യങ്ങള്‍ക്ക് വേണ്ടി മാത്രം രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവാക്കിയത് കോടികള്‍. സംസ്ഥാനം, പാര്‍ട്ടി തിരിച്ചുള്ള കണക്കുകള്‍ ഗൂഗിളാണ് പുറത്തുവിട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കുകളാണ് സുതാര്യത റിപ്പോര്‍ട്ടിലൂടെ ഗൂഗിള്‍ ഇന്ത്യ പുറത്തുവിട്ടത്. 23,812 പരസ്യങ്ങളാണ് ഈ കാലയളവില്‍ ചെയ്തത്. 694,063,000 രൂപയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ മൊത്തമായി ആകെ ചെലവഴിച്ച തുക.

ഫെബ്രുവരി 10, 2019 മുതലുള്ള കണക്കുകള്‍ പ്രകാരം ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ തുക രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ചെലവഴിച്ചിരിക്കുന്നത്. 6,45,61,500 രൂപയാണ് ഡല്‍ഹിയില്‍ ചെലവാക്കിയത്. 67,72,000 രൂപയാണ് കേരളത്തില്‍ ചെലവാക്കിയത്. 3,33,01,475 രൂപ തമിഴ്‌നാടും ചെലവാക്കി.

രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ പണം ചെലവാക്കിയത് ദ്രാവിഡ മുന്നേട്ര കഴകം പാര്‍ട്ടിയാണ്. 2629 പരസ്യങ്ങളാണ് ഡിഎംകെയുടെ ഭാഗമായി പുറത്തുവന്നത്. 213,188,000 രൂപയാണ് പരസ്യങ്ങള്‍ക്കായി ഡിഎംകെ ചെലവാക്കിയത്. രണ്ടാം സ്ഥാനത്ത് ബിജെപിയാണ് വന്നത്. 11,613 പരസ്യങ്ങള്‍ക്ക് വേണ്ടി 175,452,250 രൂപയാണ് ബിജെപി ചെലവാക്കിയത്.

ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് 422 പരസ്യങ്ങള്‍ക്കായി 29,312,000 രൂപ ചെലവാക്കി അഞ്ചാം സ്ഥാനത്തെത്തി. 32 പരസ്യങ്ങള്‍ക്ക് വേണ്ടി 1,704,000 രൂപ ചെലവഴിച്ച സിപിഐഎം ഇരുപത്തി ഒന്നാം സ്ഥാനത്താണ്.

Most Popular

Recent Comments