HomeKeralaവിജയരാഘവന്‍ പാര്‍ടി തന്നെ തള്ളിയ നേതാവെന്ന് വി മുരളീധരന്‍

വിജയരാഘവന്‍ പാര്‍ടി തന്നെ തള്ളിയ നേതാവെന്ന് വി മുരളീധരന്‍

സിപിഎം ആക്ടിങ്ങ് സെക്രട്ടറി എ വിജയരാഘവന്‍ പാര്‍ടി തന്നെ തള്ളിയ നേതാവാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. എ വിജയരാഘവൻ്റെ വിമര്‍ശനങ്ങള്‍ക്ക് അതിൻ്റെ വിലയേ ഉള്ളൂ.

മുഖ്യമന്ത്രി ജനങ്ങളുടെ ജീവന്‍ വെച്ചാണ് കളിച്ചത്. മുഖ്യമന്ത്രിക്കെതിരെയുള്ള തൻ്റെ വിമര്‍ശനം മൃദുവാണ്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സര്‍ക്കാരിൻ്റെ ദുഷ് ചെയ്തികളെ എതിര്‍ക്കും. പരനാറി, നികൃഷ്ട ജീവി തുടങ്ങിയ പ്രയോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയ പരാമര്‍ശമാണ് താന്‍ നടത്തിയത്.

കേന്ദ്രമന്ത്രി മിണ്ടാതിരിക്കണം എന്ന നിലപാടാണ് കേരളത്തില്‍. തൻ്റെ ജീവന് സിപിഎം ഭീഷണി ഉയര്‍ത്തിയ കാലത്തുപോലും മിണ്ടാതിരുന്നിട്ടില്ല. കേരളത്തിന് വേണ്ടി താന്‍ എന്തു ചെയ്തു എന്ന് എകെജി സെൻ്ററില്‍ പോയി ബോധ്യപ്പെടുത്തേണ്ടതില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.

Most Popular

Recent Comments