HomeKerala8,000 കടന്നു, 8830

8,000 കടന്നു, 8830

സംസ്ഥാനത്ത് 8830 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 23 മരണം ഉണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 742 ആയി.

ഇതില്‍ 7695 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 784 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 3536 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.

ഇന്നത്തെ രോഗികളില്‍ 48 പേര്‍ വിദേശത്ത് നിന്നും 164 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്.

123 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്. എറണാകുളം ജില്ലയിലെ 6 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗബാധയുണ്ട്.

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം -986
കൊല്ലം -812
പത്തനംതിട്ട -286
ഇടുക്കി -157
കോട്ടയം -442

ആലപ്പുഴ -679
എറണാകുളം -1056
മലപ്പുറം -977
പാലക്കാട് -631
തൃശൂര്‍ -808

കണ്ണൂര്‍-519
വയനാട് -214
കോഴിക്കോട് -942
കാസര്‍കോട് -321

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -3468
നിലവില്‍ ചികിത്സയില്‍ ഉള്ളവര്‍ -67061

പുതിയ ഹോട്ട്‌സ്‌പ്പോട്ടുകള്‍ -15
ഒഴിവാക്കിയ ഹോട്ട്‌സ്‌പ്പോട്ടുകള്‍ -15
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -660

Most Popular

Recent Comments