HomeFilm'അമ്മച്ചി കൂട്ടിലെ പ്രണയകാലം' മുന്നേറുന്നു

‘അമ്മച്ചി കൂട്ടിലെ പ്രണയകാലം’ മുന്നേറുന്നു

മലയാളത്തിന്റെ നിത്യഹരിത നായിക ഷീലയും അമ്മ കഥാപാത്രങ്ങളിൽ പകരം വെക്കാനില്ലാത്ത കവിയൂർ പൊന്നമ്മയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റഷീദ് പള്ളുരുത്തി സംവിധാനം ചെയ്ത അമ്മച്ചി കൂട്ടിലെ പ്രണയകാലം തീയേറ്ററുകളിൽ കയ്യടികൾ നേടുന്നു. ആക്ഷനും പ്രണയവും, , കോമഡിയും ചേർന്ന ഈ കളർഫുൾ ചിത്രം ഹൈ ഹോപ്സ് ഫിലിം ഫാക്ടറി ആണ് തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.

നവദമ്പതികളായ സത്താറും സമീനയും നായികാ നായകന്മാരാവുന്ന ഈ ചിത്രത്തിൽ ബൈജു എഴുപുന്ന, പാഷാണം ഷാജി, ഇല്യാസ് ബാവ, സഹിൽ, സജി നെപോളിൻ, അരുൺ ജോസി, ഷമീർ, റീജ, രാജശ്രീ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.
മികവുറ്റ തിരകഥയും, മികച്ച ഗാനങ്ങളും തന്നെയാണ് ചിത്രത്തിന്റെ പിൻബലം.
ഒരുപാട് നാളുകൾക്കു ശേഷം ഇറങ്ങുന്ന ഫുൾ ടൈം പ്രണയ ചിത്രമാണ് ‘അമ്മച്ചി കൂട്ടിലെ പ്രണയകാലം’എന്ന് തന്നെ പറയാം

റഷീദ് വി എ നിർമ്മാണവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം ശ്യാം നിർവ്വഹിക്കുന്നു. റഷീദ് പള്ളുരുത്തി, കെ അക്ഷയ കുമാർ, ഇസയിൽ ഉനൈസ് എന്നിവരുടെ വരികൾക്ക് ബിനോയ്‌ വർഗീസ്, ശഹൽ ഷാ, ഷാനു എന്നിവർ സംഗീതം പകരുന്നു. നജീം അർഷാദ്, പ്രതീപ് പള്ളുരുത്തി, ശഹൽ ഷാ ഷാനു എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.മീഡിയ മാർക്കറ്റിങ്ങ്: ബി.ആർ.എസ് ക്രിയേഷൻസ്, പി.ആർ.ഒ : പി.ശിവപ്രസാദ്.

Most Popular

Recent Comments