HomeKeralaകുന്നംകുളം ബസ് സ്റ്റാന്‍ഡിലേക്ക് ബസുകള്‍ പ്രവേശിച്ചു തുടങ്ങി

കുന്നംകുളം ബസ് സ്റ്റാന്‍ഡിലേക്ക് ബസുകള്‍ പ്രവേശിച്ചു തുടങ്ങി

കുന്നംകുളം നഗരസഭയുടെ ഇ കെ നായനാര്‍ സ്മാരക ബസ് സ്റ്റാന്‍ഡിലേക്ക് ചൊവ്വാഴ്ച രാവിലെ മുതല്‍ ബസുകള്‍ പ്രവേശിച്ചു തുടങ്ങി. എ സി മൊയ്തീന്‍ എം എല്‍ എ ഫ്ളാഗ് ഓഫ് ചെയ്തു.

നഗരത്തോട് ചേര്‍ന്ന ഹെര്‍ബര്‍ട്ട് റോഡില്‍ നഗരസഭ ടൗണ്‍ ഹാളിനോട് ചേര്‍ന്നാണ് 4.33 ഏക്കറില്‍ നഗരസഭ ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മ്മിച്ചിരിക്കുന്നത്. ദിവസേന 1000 ത്തോളം ബസുകള്‍ വന്നു പോയിരുന്ന പഴയ ബസ് സ്റ്റാന്‍ഡ് സ്ഥല പരിമിതി മൂലം ദുരിതത്തിലായിരുന്നു.  15.45 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആണ് ഇവിടെ നടത്തിയിട്ടുള്ളത്.

ഉദ്ഘാടന സമ്മേളനത്തിൽ നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പി എം സുരേഷ്, ടി സോമശേഖരന്‍, പ്രിയ സജീഷ്, പി. കെ. ഷബീര്‍, എ സി പി എം വി സിനോജ്, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍, ബസ് ട്രാന്‍സ്‌പോര്‍ട്ട് മേഖലയിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Most Popular

Recent Comments