HomeKeralaകൊടകരയുടെ പേരിൽ രാഷ്ട്രീയ വിരോധം തീർത്താൽ പ്രതികരിക്കും - യുവമോർച്ച

കൊടകരയുടെ പേരിൽ രാഷ്ട്രീയ വിരോധം തീർത്താൽ പ്രതികരിക്കും – യുവമോർച്ച

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് നേരേ സിപിഎം നടത്തുന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ . രാഷ്ട്രീയ വിരോധത്തിൻ്റെ പേരിൽ കള്ളക്കേസുകൾ ചുമത്തി വേട്ടയാടാനാണ് ഭാവമെങ്കിൽ ശക്തമായ രീതിയിലുള്ള പ്രതിരോധത്തിന് യുവമോർച്ച തയ്യാറാകും.
കെ സുരേന്ദ്രനെ എങ്ങിനെ നേരിടണമെന്ന് ഞങ്ങൾക്കറിയാം എന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുൻ പ്രസ്താവന ഇത്തരം കേസുകൾ പകപോക്കലിൻ്റെ അടിസ്ഥാനത്തിലുള്ളതാണ് എന്നത് വ്യക്തമാക്കുന്നു. കൊടകരക്കവർച്ചാ കേസിൽ വാദിയുടെ ഫോൺ രേഖകൾ പരിശോധിച്ച പോലീസ് രാമനാട്ടുകര സ്വർണ്ണക്കവർച്ച പ്രതി അർജുൻ ആയങ്കിയുടെ ഫോൺ രേഖകൾ പരിശോധിക്കാൻ ധൈര്യപ്പെടാത്തത് എന്തുകൊണ്ടാണ്?
സ്വർണ്ണക്കടത്തിലും, കവർച്ചയിലും പ്രതിസ്ഥാനത്ത് നിക്കുന്ന സിപിഎം നടത്തുന്ന നീച രാഷ്ട്രീയ നാടകമാണ് കെ സുരേന്ദ്രനെതിരെയുള്ള കേസ്. കെ സുരേന്ദ്രനെതിരെ കളളക്കേസുകളുമായി മുന്നോട്ട് പോയാൽ സംസ്ഥാന വ്യാപകമായി വലിയ രീതിയിലുള്ള യുവജന പ്രതിരോധം തീർക്കാൻ യുവമോർച്ച തയ്യാറാകുമെന്നും സി ആർ പ്രഫുൽകൃഷ്ണൻ പറഞ്ഞു

Most Popular

Recent Comments