HomeKeralaസംസ്ഥാനത്ത് ഒരു കോടിയിലധികം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി

സംസ്ഥാനത്ത് ഒരു കോടിയിലധികം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി

വാക്സിൻ വിതരണത്തിൽ സംസ്ഥാനം ഒരു നാഴികക്കല്ല് കൂടി പിന്നിട്ടതായി ആരോഗ്യമന്ത്രി വീണ ജോർജ്. ഒരു കോടിയിലധികം പേർക്ക് (1,00,69,673) ആദ്യ ഡോസ് വാക്‌സിന് നല്കാൻ കഴിഞ്ഞു.കേരളത്തിലെ ആരോഗ്യ പ്രവർത്തകർ പുലർത്തുന്ന ജാഗ്രതയെ ഒരിക്കൽ കൂടി അഭിനന്ദിക്കുകയാണ്.തുള്ളി പോലും പാഴാക്കാതെ വാക്‌സിന് സുഗമമായി നടത്തുന്ന വാക്‌സിൻ ടീമിനെ അഭിനന്ദിക്കുന്നു.
സംസ്ഥാനത്തിന് ഇതുവരെ 1,24,01,800 ഡോസ് വാക്‌സിനാണ് ലഭ്യമായത്. എന്നാല് ലഭ്യമായ അധിക ഡോസ് വാക്‌സിന് പോലും ഉപയോഗപ്പെടുത്തി അതിനേക്കാള് കൂടുതല് പേര്ക്ക് വാക്‌സിനെടുക്കാന് നമുക്ക് കഴിഞ്ഞത് നമ്മുടെ അനുഭവ സമ്പത്തായ നഴ്‌സുമാരാണ്. മറ്റ് ചില സംസ്ഥാനങ്ങള് കിട്ടിയ വാക്‌സിന് പോലും പാഴാക്കിയപ്പോഴാണ് നമ്മുടെ പ്രവര്ത്തനം ദേശീയ ശ്രദ്ധ നേടിയത്.
26,89,731 പേര്ക്ക് രണ്ട് ഡോസ് വാക്‌സിനും നല്കിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേര്ത്ത് ആകെ 1,27,59,404 ഡോസ് വാക്‌സിനാണ് നല്കിയത്. 12,33,315 പേര്ക്ക് ആദ്യ ഡോസ് വാക്‌സിന് നല്കി എറണാകുളം ജില്ല ഒന്നാമതും 11,95,303 പേര്ക്ക് ഒന്നാം ഡോസ് വാക്‌സിന് നല്കി തിരുവനന്തപുരം ജില്ല രണ്ടാമതുമാണ്. തിരുവനന്തപുരം, എറണാകുളം, തൃശൂര്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകള് പത്ത് ലക്ഷത്തിലധികം ഡോസ് വാക്‌സിന് വീതം നല്കിയിട്ടുണ്ട്. സ്ത്രീകളാണ് പുരുഷന്മാരേക്കേള് കൂടുതല് വാക്‌സിന് സ്വീകരിച്ചത്. 51,99,069 സ്ത്രീകളും 48,68,860 പുരുഷന്മാരും വാക്‌സിന് സ്വീകരിച്ചു. വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് ഇനിയും കൂടുതല് പേര്ക്ക് വാക്‌സിന് നല്കാനാണ് ലക്ഷ്യമിടുന്നത്.

Most Popular

Recent Comments