HomeKeralaതൃശൂർ പൂരം: കുപ്രചരണങ്ങൾക്ക് എതിരെ പൊലീസ് മുന്നറിയിപ്പ്

തൃശൂർ പൂരം: കുപ്രചരണങ്ങൾക്ക് എതിരെ പൊലീസ് മുന്നറിയിപ്പ്

ഈ വർഷത്തെ തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള ഒരു ചടങ്ങുകളിലേക്കും പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ലെന്ന് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ. എന്നാൽ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങൾ വഴിയും അല്ലാതെയും വെടിക്കെട്ട് മുതലായവ കാണുന്നതിന് പാസ്സ് നൽകുന്നുണ്ട് എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഇത് പൊലീസ് ഗൌരവമായി കണക്കിലെടുക്കും.

തൃശൂർ പൂരം – 2021 ചടങ്ങുകൾക്ക് പ്രവേശനം നൽകുന്ന തരത്തിൽ വ്യാജമായി പാസ്സുകൾ നിർമ്മിക്കുകയോ, പ്രചരിപ്പിക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യുന്നവർക്കെതിരെയും ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങൾ വഴിയോ മറ്റ് മാർഗങ്ങൾ വഴിയോ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും സിറ്റി പൊലീസ് അറിയിച്ചു.

പൊതുജനങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ protsrcity.pol@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അറിയിക്കാവുന്നതാണ്.
പോലീസ് കൺട്രോൾ റൂം ഫോൺ നമ്പർ: 0487 2424193
തൃശൂർ ടൌൺ ഈസ്റ്റ് പോലീസ് സ്റ്റേഷൻ: 0487 2424192

Most Popular

Recent Comments