HomeKeralaകേന്ദ്രമന്ത്രി വി മുരളീധരനെ വിമര്‍ശിച്ച് സിപിഐഎം

കേന്ദ്രമന്ത്രി വി മുരളീധരനെ വിമര്‍ശിച്ച് സിപിഐഎം

മുഖ്യമന്ത്രിയെ ആക്ഷേപിച്ച കേന്ദ്രമന്ത്രി വി മുരളീധരനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. മുരളീധരനെ പ്രധാനമന്ത്രിയും ബിജെപിയും തിരുത്തണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

കേരളത്തിനു വേണ്ടി വി മുരളീധരന്‍ എന്താണ് ചെയ്തത്? വാക്‌സിന്‍ ക്ഷാമം പരിഹരിക്കാനായി കേന്ദ്രമന്ത്രി എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും എ വിജയരാഘവന്‍ ചോദിച്ചു. വി മുരളീധരന്‍ മന്ത്രി പദവി ദുരുപയോഗം ചെയ്തുവെന്നും മുഖ്യമന്ത്രിയെ പരിഹസിക്കാന്‍ മുരളീധരന് എന്ത് യോഗ്യതയാണുള്ളതെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.

കേന്ദ്രമന്ത്രി വി മുരളീധരന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ ‘കൊവിഡിയേറ്റ്’ എന്ന് ആക്ഷേപിച്ചിരുന്നു. കൊവിഡ് ചട്ടലംഘനത്തിന് മുഖ്യമന്ത്രിക്കെതിരെ കേസ് എടുക്കണമെന്ന് മന്ത്രി വി മുരളീധരൻ ആവശ്യപ്പെടുകയും ചെയ്തു.  കോണ്‍ഗ്രസ് നേതാവ് പി ചിദംബരമുള്‍പ്പടെ നിരവധി പേര്‍ മുരളീധരൻ്റെ പ്രസ്താവനയെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിക്കെതിരെ വിമര്‍ശനവുമായി എ വിജയരാഘവന്‍ രംഗത്തുവന്നത്.

Most Popular

Recent Comments